Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supreme Cour

സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം ഉ​യ​ർ​ത്തും; തീ​രു​മാ​നം കേ​ന്ദ്ര ക്യാ​ബി​ന​റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ജ​ഡ്‌​ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

നി​ല​വി​ലെ അം​ഗ​സം​ഖ്യ​യാ​യ 34 നി​ന്ന് 38 ആ​ക്കി ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച് പു​തി​യ ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും. ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​ത് കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ സു​പ്രീം കോ​ട​തി​യി​ൽ 92,000 ത്തി​ല​ധി​കം കേ​സു​ക​ൾ കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സു​പ്രീം കോ​ട​തി ഭേ​ദ​ഗ​തി ബി​ൽ 2026 പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 124(1) പ്ര​കാ​രം പാ​ർ​ല​മെ​ന്‍റി​ന് നി​യ​മ നി​ർ​മാ​ണ​ത്തി​ലൂ​ടെ സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്‌​ജി​മാ​രു​ടെ എ​ണ്ണം നി​ശ്ച​യി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. സു​പ്രീം കോ​ട​തി​യി​ൽ കാ​ലാ​നു​സൃ​ത​മാ​യി ജ​ഡ്ജി​മാ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up